അവിഹിതബന്ധം കൈയോടെ പിടികൂടി; ഭർത്താവിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി
അവിഹിതബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭർത്താവിന്‍റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഡൽഹി സ്വദേശിയായ യുവതിയുമായി ഭർത്താവിനുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്‌തതാണ് വഴക്കിന് കാരണം. തര്‍ക്കം രൂക്ഷമായതോടെ ഇരുവരും നേര്‍ക്കുനേര്‍ എത്തുകയും ഭാര്യ ഭർത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു.
ഭര്‍ത്താവിനെതിരെ രൂക്ഷമായ ആാരോപണങ്ങളാണ് യുവതി ഉയര്‍ത്തിയത്. കുടുംബകാര്യങ്ങളില്‍ ഒന്നും ശ്രദ്ധിക്കാത്ത ഭര്‍ത്താവ് താനുമായി ലൈംഗികബന്ധം പുലര്‍ത്താറില്ല. കഴിഞ്ഞ് പത്തു വർഷമായിട്ടും ലൈംഗിക ജീവിതം ലഭിക്കുന്നില്ലെന്നും യുവതി ആരോപിച്ചു.