രാജസ്ഥാനില്‍ ഭര്‍ത്താവ് ഭാര്യയെ നഗ്നയാക്കി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി
രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍കഥയാകുന്നു. രാജസ്ഥാനിലെ കാന്‍കാര ഗ്രാമത്തില്‍ ഭര്‍ത്താവ് ഭാര്യയെ നഗ്നയാക്കി ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി. സ്ത്രീയുടെ വായ്ക്കുള്ളില്‍ തുണിതിരുകിയിരുന്നു.
മര്‍ദ്ദനമേറ്റ് അവശയായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ മദ്യലഹരിയിലാണ് താന്‍ ഭാര്യയെ ഉപദ്രവിച്ചതെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. ഇതുകൂടാതെ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്‌സമന്ധ് ജില്ലയിലെ ഒരു ഗ്രാമത്തിലും സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു. ഇവടെ ഒരു സ്ത്രീയെ അവരുടെ ബന്ധുക്കള്‍ നഗ്നയാക്കി കഴുതപ്പുറത്ത് കയറ്റി. എന്നാല്‍ അയല്‍വാസികളുടെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു.