ശീതീകരിച്ച മുറികളും ആള്‍ക്കൂട്ടവും ഒഴിവാക്കുക; ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ വീണ്ടും നിയന്ത്രണങ്ങള്‍ !

തിങ്കള്‍, 29 നവം‌ബര്‍ 2021 (11:51 IST)
ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന. ഈ വകഭേദത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും ആളുകള്‍ സ്വയം നിയന്ത്രിക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. വൈറസ് വ്യാപനം തടയാനായി വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കണം. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ശീതീകരിച്ച മുറികളിലും ഹാളുകളിലും വൈറസ് വ്യാപനത്തിനു സാധ്യത കൂടുതലാണ്. തിയറ്ററുകള്‍, ബാറുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉചിതമാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകണം. ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍