ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'ഹൈ റിസ്‌ക്' പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇവിടെ നിന്നുമെത്തുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലാന്‍ഡ്, ചൈന, സിംബാബ്വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്.
അതേസമയം ഒമക്രോണ്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ രണ്ടാഴ്ചത്തെ യാത്രാ വിവരണങ്ങള്‍ നല്‍കണം. 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.