ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ ചിത്രം പുറത്ത്; ഡെല്‍റ്റയേക്കാള്‍ അപകടകാരി

തിങ്കള്‍, 29 നവം‌ബര്‍ 2021 (10:21 IST)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ ചിത്രം പുറത്ത്. റോമിലെ പ്രെസ്റ്റീജിയസ് ബോംബിനോ ജെസു ആശുപത്രിയാണ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയായ ഒമിക്രോണിന്റെ ചിത്രം പങ്കുവച്ചത്. ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ ജനിതകമാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. പുതിയ വകഭേദത്തെ ചെറുക്കാന്‍ വാക്‌സിന്‍ കൊണ്ട് സാധിക്കുമോ എന്ന് പഠനങ്ങള്‍ നടക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍