പശ്ചിമബംഗാളിലെ ജയിലുകളില്‍ 200ഓളം സ്ത്രീകള്‍ പ്രസവിച്ചു; പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍

ശനി, 10 ഫെബ്രുവരി 2024 (15:09 IST)
ബംഗാളിലെ വിവിധ ജയിലുകളിലായി 196 സ്ത്രീകള്‍ പ്രസവിച്ചതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.വനിതാ തടവുക്കാരെ പാര്‍പ്പിച്ചിരിക്കുന്നിടങ്ങളില്‍ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് ക്യൂറി നിര്‍ദേശിച്ചു. വനിതാ തടവുകാരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു ഗര്‍ഭിണിയെയും 15 കുഞ്ഞുങ്ങളെയും കണ്ടതായും ഇതില്‍ 10 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണെന്നും ഇവരെല്ലാം ജനിച്ചത് ജയിലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
സംഭവം കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വളരെ ഗൗരവമായി വീക്ഷിക്കുകയും ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മമ്പാകെ സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍