മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. വ്യാപം അഴിമതിയുമായി ചില മന്ത്രിമാര്‍ക്കും ബി ജെ പി, ആര്‍ എസ് എസ് നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
തിങ്കളാഴ്ച സി ബി ഐ അന്വേഷണം തുടങ്ങുന്ന സാഹചര്യത്തിലാണ് ചൗഹാന്‍ - ഭഗവത് കൂടിക്കാഴ്ച നടന്നത്. വ്യാപം അഴിമതി വഴി പ്രീമെഡിക്കല്‍ ടെസ്റ്റിലൂടെ മാത്രം 10,000 കോടിയിലധികം അഴിമതിക്കാര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.