വിഎസ് അയച്ച കത്ത് കണ്ടിട്ടില്ലെന്ന് സീതാറാം യെച്ചൂരി
വെള്ളി, 20 ഫെബ്രുവരി 2015 (12:30 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്രത്തിനയച്ച കത്ത് താന്‍ കണ്ടിട്ടില്ലെന്നും, കത്ത് കണ്ടശേഷം മാത്രമെ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തവെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുള്ള കത്ത് കഴിഞ്ഞ ദിവസമാണ് വിഎസ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. കത്ത് ഒരു മാധ്യമത്തിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് പിണറായി വിഎസിനെതിരെ പരസ്യമായി രംഗത്ത് വരുകയും ശക്തമായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം സിപിഎം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ രാവിലെ പതാകയുയര്‍ത്തി. പ്രതിനിധി സമ്മേളനത്തിനും തുടക്കമായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.