കോഹ്‌ലി പഴയ കറൻസികള്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന് അറിയാമോ ?; താരത്തിനെ സോഷ്യല്‍ മീഡിയ കൊന്നേക്കും
ബുധന്‍, 16 നവംബര്‍ 2016 (16:05 IST)
നോട്ട് അസാധുവാക്കലിന് ശേഷം പഴയ കറൻസികളിൽ ആരാധകർക്ക് ഒപ്പിട്ട് നൽകാറുണ്ടെന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി.
നോട്ടുകള്‍ പിന്‍വലിച്ച കാര്യം താന്‍ പലപ്പോഴും മറന്നു പോയിരുന്നു. രാജ്കോട്ട് ടെസ്റ്റിനു ശേഷം ഹോട്ടലിൽ ബില്ല് കൊടുക്കുന്നതിനായി നൽകിയത് അസാധുവാക്കിയ നോട്ടുകളായിരുന്നു. പെട്ടെന്നാണ് നോട്ടുകൾ പിൻവലിച്ച കാര്യം ഓര്‍ത്തതെന്നും കോഹ്‌ലി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാനം മികച്ചതായിരുന്നു. അവിശ്വസനീയമായ ഈ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മികച്ച നിക്കമാണിതെന്നും കോഹ്‌ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നോട്ടുക്ഷാമത്തില്‍ ജനം നട്ടം തിരിയുന്ന ജനത്തെ പരിഹസിക്കുന്ന പ്രസ്‌താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ചൊവ്വാഴ്‌ച രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ കോഹ്‌ലിക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ ആക്രമണം ഉണ്ടായേക്കും.