വിജയവാഡ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി
വിജയവാഡയെ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ എതിര്‍പ്പിനെ മറികടന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം നിയമസഭയില്‍ പ്രഖ്യാപിച്ചത്.
യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ശിവരാമകൃഷ്ണ കമ്മറ്റി തീരുമാനത്തെ തള്ളിക്കൊണ്ടാണ് വിജയവാഡ തലസ്ഥാനമാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആന്ധ്രയുടെ ഏകദേശം മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമായതിനാലാണ് വിജയവാഡയെ തെരഞ്ഞെടുത്തതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.
റായലസീമ തലസ്ഥാനമാക്കണമെന്നായിരുന്നു നേരത്തെയുള്ള ആവശ്യം. ടിഡിപിയുടെ വന്‍ വോട്ട്ബാങ്ക് ആയതിനാലാണ് വിജയവാഡ തലസ്ഥാനമാക്കിയതെന്ന് ആരോപണമുണ്ട്.