രാജ്യം കാര്‍ഗില്‍ യുദ്ധ സ്മരണയില്‍

വെള്ളി, 25 ജൂലൈ 2014 (12:39 IST)
രാജ്യം ഇന്ന് കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആചരിക്കുന്നു. സിയാച്ചിന്‍ മലനിരകളില്‍ പാക് സേനയെ തുരത്തി വിജയക്കൊടി നാട്ടിയിട്ട് ഇന്ന് 15 വര്‍ഷം തികയുന്നു. കാശ്മീരിലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ പാക് സൈന്യവും കാശ്മീര്‍ തീവ്രവാദികളും നടത്തിയ നുഴഞ്ഞു കയറ്റമാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് ഇന്ത്യന്‍ കരസേനയും വ്യോമസേനയും സം‌യുക്തമായി തിരിച്ചടിക്കുകയായിരുന്നു. രണ്ടര മാസം നടന്ന പോരാട്ടത്തിനൊടുവില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചതോടെയാണ് കാര്‍ഗില്‍ യുദ്ധം അവസാനിച്ചത്. 1999 ജൂലൈ മൂന്നിനാണ് ടൈഗര്‍ ഹില്‍ പിടിച്ചടക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചത്.

ജുല്ലൈ 26ന് നീക്കം വിജയിക്കുകയും ചെയ്തു. ഇതിനു ശേഷം ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസ് എന്ന പേരിലാണറിയപ്പെടുന്നത്. രണ്ടരമാസം നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് ഒട്ടേറെ സൈനികരുടെ ജീവന്‍ നഷ്ടമായി. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ,ലീഡര്‍ അഹൂജ തുടങ്ങിയവര്‍ കാര്‍ഗില്‍ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്.

വിജയ് ദിവസമായി ആചരിക്കുന്ന ഇന്ന് രാവിലെ ദ്രാസിലെ കാര്‍ഗില്‍ രക്തസാക്ഷികളുടെ സ്മാരകത്തില്‍ കരസേന മേധാവി ജനറല്‍ ബിക്രം സിംഗ് പുഷ്പചക്രംഅര്‍പ്പിച്ചു. രക്തസാക്ഷികളുടെ ബന്ധുക്കളുമായും ബിക്രം സിംഗ് കൂടിക്കാഴ്ച നടത്തി.

വെബ്ദുനിയ വായിക്കുക