തമിഴ് സൂപ്പര്‍താരം വിജയ് നായകനായുള്ള ചിത്രം ‘പുലി’യുടെ റിലീസ് വൈകുന്നു. കഴിഞ്ഞദിവസം വിജയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് കിട്ടിയിട്ടില്ല. ഇന്ന് രണ്ട് മണിയോടെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ അഞ്ചു മണിക്ക് ആയിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്.
റിലീസ് വൈകുന്നതില്‍ ആരാധകര്‍ പ്രതിഷേധിച്ചു. ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് തിയറ്ററുകള്‍ക്ക് നേരെ ആരാധകര്‍ കല്ലെറിഞ്ഞു. അതേസമയം, തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
‘പുലി’യുടെ നിര്‍മ്മാണത്തിന് കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണ് വിജയിയുടെ വീട്ടില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണ് സിനിമ നിര്‍മ്മിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളായ മധുര അന്‍പു, രമേഷ് എന്നിവരുടെ വസതികളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു.