റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വിഎച്ച് പി

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (19:23 IST)
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങിവരണമെന്ന് വി എച്ച് പി. റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നാല്‍  ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് വിഎച്ചപി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

റഹ്മാനെതിരെ പുറപ്പെടുവിച്ച ഫത്‌വ നിര്‍ഭാഗ്യകരമാണ്. ഫത്‌വയില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രതികാരത്തിന്റെ ഭാഷയാണെന്നും സുരേന്ദ്ര ജെയിന്‍ പറയുന്നു. ഒരു മതത്തെയും അടിസ്ഥാനത്തിലല്ല അദ്ദേഹം സിനിമയ്ക്ക്  സംഗീതം നല്‍കിയിരിക്കുന്നത്. ഹിന്ദു സമൂഹം നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിങ്ങളെ സ്വീകരിക്കുക മാത്രമല്ല നിങ്ങള്‍ക്ക് യാതോന്നും സംഭവിക്കാതെ അവര്‍ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

മജീദ് മജീദിയുടെ മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചതിനാണ് റഹ്മാനെതിരെ ഫത്‌വ പ്രഖ്യാപിച്ചത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് എ ആര്‍ റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.