വാരണസിയിൽ മസ്‌ജിദ് നിർമിച്ചത് ശിവക്ഷേത്രം തകർത്തെന്ന് ആരോപണം, അന്വേഷിക്കാൻ ഉത്തരവിട്ട് കോടതി

വെള്ളി, 9 ഏപ്രില്‍ 2021 (12:18 IST)
ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്‌ജിത് മതപരമായ മറ്റേതെങ്കിലും മന്ദിരത്തിന് മാറ്റം വരുത്തിയാണോ സ്ഥാപിച്ചത് എന്ന് പടിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് കോടതി. വാരണസി കോടതിയാണ് ഉത്തരവിട്ടത്.
 
അഭിഭാഷകൻ വിജയ്‌ശങ്കർ രസ്‌തോഗിയും മറ്റ് മൂന്ന് പേരും നൽകിയ വ്യവഹാരത്തിലാണ് നടപടി. തർക്കഭൂമി എന്ന് പറയുന്ന സ്ഥലം റവന്യൂ രേഖകൾ പ്രകാരം മസ്‌ജിദാണ് സ്ഥിതി ചെയ്യുന്നതെന്ന് മസ്‌ജിദ് ഭരണസമിതിയുടെ വാദം കോടതി തള്ളി. മുഗൾ ചക്രവർത്തി ഔറംഗസേബ് 1669 ൽ ശിവക്ഷേത്രം തകർത്തുകൊണ്ട് മസ്‌ജിദ് നിർമിച്ചുവെന്നാണ് കേസിലെ വാദം. 12 ജ്യോതിർ ലിംഗങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തിരികെ നൽകണമെന്നും കേസിൽ ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍