പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ത്ത മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 ജനുവരി 2023 (13:12 IST)
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ത്ത മൂന്നുപേര്‍ അറസ്റ്റില്‍. ഗോസല ശങ്കര്‍(22) ടെകേതി ചന്തു, രാജ്കുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
 
വിശാഖപട്ടണത്തിനടുത്ത് ബുധനാഴ്ച്ചയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍