ശരദ് യാദവ് അന്തരിച്ചു

വെള്ളി, 13 ജനുവരി 2023 (09:03 IST)
ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 10.19 നായിരുന്നു അന്ത്യം. ഏഴു തവണ ലോക്‌സഭയിലേക്കും നാല് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.പി.സിങ്, എ.ബി.വാജ്‌പേയ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്നു. 
 
ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ശരദ് യാദവ്. രാജ്യത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ ഒരാളാണ്. എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍