വി മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

വ്യാഴം, 15 മാര്‍ച്ച് 2018 (18:53 IST)
ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കേരള ഘടകം മുൻ അധ്യക്ഷനുമായ വി മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ ബിജെപിക്ക് വിജയിക്കാവുന്ന മൂന്ന് സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ ഒരാൾ പത്രിക പിൻവലിച്ചതോടെയാണ് മുരളീധരനടക്കം മറ്റ് മൂന്നു പേരും തെരഞ്ഞെടുക്കപ്പെട്ടത്.

മഹാരാഷ്ട്രയില്‍നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ എന്നിവരാണ് മുരളീധരനു പുറമെ ജയിച്ച ബിജെപി സ്ഥാനാർത്ഥികൾ.

മുതിർന്ന പത്രപ്രവർത്തകൻ കുമാർ കേത്കർ (കോൺഗ്രസ്), അനിൽ ദേശായി (ശിവസേന), വന്ദന ചവാൻ (എൻസിപി) എന്നീ സ്ഥാനാർഥികളും വിജയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍