യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി
വ്യാഴം, 29 മെയ് 2014 (10:16 IST)
ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.
വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ സുഷമയെ ജോണ്‍ കെറി അഭിനന്ദിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് വക്താവ് സയ്യിദ് അക്ബറുദ്ദീനാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം സജീവമാക്കുന്ന കാര്യവും ഇരുവരുടെയും ചര്‍ച്ചയില്‍ വിഷമായതായാണ് അറിയുന്നത്. 500 ദശലക്ഷം യു.എസ്. ഡോളറിന്റെ വ്യാപാരകരാറുകളാണ് ലക്ഷ്യമിടുന്നതെന്നും കെറി സുഷമയോട് സൂചിപ്പിച്ചതായാണ് വിവരം.