ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിറ്റതിന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ജൂലൈ 2022 (14:46 IST)
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ഇറച്ചി വിറ്റതിന് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്. 
 
മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് കേസ്. കൂടാതെ കൊലപാതകശ്രമത്തിനും എഫ് ഐആര്‍ ഇട്ടിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. സ്ഥലത്തെത്തിയ പൊലീസിനെ താലിബ് കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍