ബ്രീഫ്‌കെയ്‌സ് ഇല്ല, ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന തുണിസഞ്ചിയിൽ ബജറ്റുമായി നിർമല സീതാരാമൻ

വെള്ളി, 5 ജൂലൈ 2019 (11:01 IST)
ഇത്തവണത്തെ കേന്ദ്രബജറ്റിന് എറെ പ്രത്യേകതകൾ ഉണ്ട്. ധനവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള വനിതാ ധനമന്ത്രി ആദ്യമായി ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വനിത ധനമന്ത്രി ഇന്ന് ബജാറ്റ് അവതരിപ്പിക്കുന്നു. 1970 ധന വകുപ്പിന്റെ കൂടി ചുമതലയുള്ള പ്രധാനമന്ത്രി എന്ന നിലയിലാണ് ഇന്ദിര ഗാന്ധി ബജറ്റ് അവതരിപ്പിച്ച. ആതിനുശേഷം ആദ്യമായാണ് ഒരു വനിത ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്     
 
ബജറ്റ് അവതരണത്തിൽ എന്തു മാറ്റമാണ് നിർമല സീതാരാമൻ കൊണ്ടുവരിക എന്ന് കാത്തിരിക്കുന്നവർക്ക തുടക്കത്തിൽ തന്നെ മാറ്റം ദൃശ്യമാക്കി നിർമല സീതാരാമൻ ബ്രീഫ്‌കെയ്സിൽ ബജറ്റ് കൊണ്ടുപോയിരുന്ന രീതിയാണ് മാറ്റിയിരിക്കുന്നത്. ധനമന്ത്രാലയത്തിൽനിന്നും ദേശീയ ചിഹ്നം പതിപ്പച്ച ചുവന്ന തുണി സഞ്ചിയുമായാണ് നിർമല സീതാരാമൻ പുറത്തെത്തിയത്. ബ്രീഫ്‌കെസ്‌സിൽ ബജറ്റ് കൊണ്ടുപോകുന്ന പതിവ് ബ്രിട്ടീഷ് രീതിക്കാണ് നിർമലാ സീതാരാമൻ മാറ്റം വരുത്തിയിരിക്കുന്നത് 

ഫോട്ടോ ക്രെഡിറ്റ്: എഎൻഐ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍