മറയൂരിലെ ഉദുമൽപേട്ടയിൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുവാൻ ക്വട്ടേഷൻ സംഘം ഒരു മാസത്തെ തയ്യാറെടുപ്പിനെതുടർന്നാണ് തീരുമാനിച്ചത്. യുവാവിനേയും ഭാര്യയേയും ഒരുമിച്ച് കിട്ടാത്ത കാരണത്താൽ നാല് തവണ ശ്രമം നടത്തിയെങ്കിലും സംഘം പരാജയപ്പെട്ടിരുന്നു. പ്രതികളെ കസ്റ്റ്ഡിയിലെടുത്ത പൊലീസാണ് വിവരം അറിയിച്ചത്.
കുമാരലിംഗം സ്വദേശി ശങ്കർ(22) ആണ് ഉദുമൽപേട്ടയിൽ വെച്ച് ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. ശങ്കറിനൊപ്പം ഉണ്ടായിരുന്ന ഭാര്യ കൗസല്യ(19) ക്കും വെട്ടേറ്റിരുന്നു. തുടർന്ന് കൗസല്യയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താഴ്ന്ന ജാതിയില്പെട്ട ശങ്കറിനെ കൗസല്യ വിവാഹം കഴിച്ചത് ദുരഭിമാനമായി കണ്ട കൗസല്യയുടെ പിതാവ് ചിന്നസ്വാമിയാണ് ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്. കൊലനടന്ന ദിവസം തന്നെ പിതാവ് കുറ്റം സമ്മതിച്ച് കോടതിയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് നടന്ന പൊലീസ് തിരച്ചിലിൽ മൂന്ന് പ്രതികളും അറ്സ്റ്റിലായിരുന്നു.
താഴ്ന്ന ജാതിയില്പെട്ട ശങ്കറിനെ കൗസല്യ വിവാഹം കഴിച്ചത് ദുരഭിമാനമായി കണ്ട കൗസല്യയുടെ പിതാവ് ചിന്നസ്വാമിയാണ് ക്വട്ടേഷൻ സംഘത്തെ സമീപിച്ചത്. കൊലനടന്ന ദിവസം തന്നെ പിതാവ് കുറ്റം സമ്മതിച്ച് കോടതിയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് നടന്ന പൊലീസ് തിരച്ചിലിൽ മൂന്ന് പ്രതികളും അറ്സ്റ്റിലായിരുന്നു. കൗസല്യയുടെ പിതാവ് ചിന്നസ്വാമിയുടെ സഹോദരീപുത്രൻ മദൻ ആണു ശങ്കറിനെയും കൗസല്യയെയും വകവരുത്താൻ ക്വട്ടേഷൻ സംഘത്തിന് അവരെ കാണിച്ച് കൊടുത്തതും മദൻ ആണെന്ന് പൊലീസ് പറയുന്നു.
നാല് തവണ കൊലപാതകം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് സ്നേഹം നടിച്ച് ചിന്നസ്വാമി മകളുമായി ഫോൺ വഴി ബന്ധപ്പെടുകയും ഇരുവരും എവിടെയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. ശങ്കറിന്റെ പിറന്നാളിന് വസ്ത്രങ്ങൾ എടുക്കുന്നതിനായി ഉദുമൽപേട്ടയിൽ എത്തുമെന്ന് മനസ്സിലാക്കിയ ചിന്നസ്വാമി ക്വട്ടേഷൻ സംഘത്തെ വിവരമറിയിച്ചതിനെതുടർന്നാണ് സംഘം എത്തിയത്. അറസ്റ്റിലായ പ്രതികൾ കോയമ്പത്തൂർ സബ് ജയിലിൽ റിമാൻഡിലാണ്.