ഇനി സാധാരണക്കാര്‍ക്കും വിമാനത്തില്‍ പറക്കാം; കേന്ദ്ര സര്‍ക്കാറിന്റെ ഉഡാൻ പദ്ധതിയിൽ കേരളവും
വ്യാഴം, 28 ഡിസംബര്‍ 2017 (07:20 IST)
വിമാനയാത്ര സാധാരണക്കാര്‍ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഉഡാൻ പദ്ധതിയിൽ കേരളവും ഭാഗമാകും. പദ്ധതിയ്ക്കു വേണ്ടിയുള്ള ധാരണാപത്രത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിമാനത്താവള അതോറിറ്റിയും ഒപ്പുവച്ചു.
വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. അടുത്ത വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടിൽ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.