ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി ഇറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി.
തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ഒന്നാമത്തെ സംഘവും തൃശൂർ,മലപ്പുറം ജില്ലകളിൽ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളിൽ മൂന്നാമത്തെ സംഘവുമാണ് സന്ദർശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചനടത്തിയശേഷമായിരിക്കും ഏതൊക്കെസ്ഥലങ്ങളാണ് സന്ദർശിക്കുക എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.