കശ്മീരിൽ സംഘർഷം തുടരുന്നു; രണ്ടു മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2016 (16:48 IST)
കശ്​മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട്​ പേർ മരിച്ചു. അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാനായി സുരക്ഷാ സേന പ്രയോഗിച്ച ടിയർ ഗ്യാസ് ഷെൽ തലയിൽകൊണ്ട് ഒരാളും മറ്റൊരാള്‍ പെല്ലറ്റ് ഷെൽ പ്രയോഗത്തിലുമാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ നിരവധിപേർക്കു പരുക്കേറ്റിട്ടുണ്ട്. 
 
ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിൽ സംഘർഷം ഉടലെടുത്തത്​. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 78 ആയി. നിരോധനാജ്ഞ തുടരുന്ന ഇവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കുള്ളതാണ്. ഇതുലംഘിച്ചവർക്കു നേരെയാണ് സേന ടിയർ ഗ്യാസ് പ്രയോഗിച്ചത്.
 
Next Article