ടെലിവിഷന്‍ അവതാരക കനു പ്രിയ കോവിഡ് ബാധിച്ചു മരിച്ചു

ഞായര്‍, 2 മെയ് 2021 (09:07 IST)
ടെലിവിഷന്‍ അവതാരക കനുപ്രിയ കോവിഡ് ബാധിച്ച് മരിച്ചു. വാര്‍ത്ത അവതാരക, അഭിനേത്രി തുടങ്ങിയ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 30 നാണ് കനുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടിവി ഷോകളായ 'ഭന്‍വര്‍,' 'അനാന്റോ,' 'കഹി ഏക് ഗാവോണ്‍,' 'കര്‍തവ്യ,' 'മേരി കഹാനി,' 'ടെസു കെ ഫൂല്‍,' 'തുംഹാര ഇന്‍ത്സാര്‍ ഹെ,' എന്നിവയിലും മറ്റനേകം ടെലിഫിലിമുകളിലും അഭിനയിച്ച കനുപ്രിയ ബ്രഹ്മകുമാരീസിന് വേണ്ടി പല ഷോകളും അവതരിപ്പിച്ചിട്ടുണ്ട്. സഹോദരി ബി.കെ.ശിവാനിയാണ് കനുവിന്റെ മരണവാര്‍ത്ത അറിയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍