ട്രെയിനില്‍ തനിക്കൊപ്പമുള്ള ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; ടിക്കെറ്റെടുക്കാതെ മുങ്ങുന്ന യാത്രികര്‍ക്ക് മാതൃകയെന്ന് ടിടിഇ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (10:24 IST)
ട്രെയിനില്‍ തനിക്കൊപ്പമുള്ള ആടിനും ടിക്കറ്റെടുത്ത് സ്ത്രീ. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ടിക്കറ്റ് പരിശോധിക്കാനെത്തിയ ടിടിഇ ആണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ടിടിഇ അടുത്ത് വന്ന് സംസാരിക്കുന്നതും ദൃശ്യമാണ്. ചോദ്യങ്ങള്‍ക്കെല്ലാം ചിരിച്ചുകൊണ്ട് വളരെ ആത്മവിശ്വാസത്തോടെയാണ് ഇവരുടെ മറുപടി. തനിക്ക് മാത്രമല്ല തന്റെ ആടിനും ടിക്കറ്റെടുത്തിട്ടുണ്ടെന്ന ്ഇവര്‍ പറയുന്നു. ഇവരുടെ സമീപത്തിരിക്കുന്നവരെല്ലാം ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
 
'ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനില്‍ കൊണ്ടുവന്നു. അതിനും അവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസര്‍ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്‌ബോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ' എന്നാണ് വിഡിയോക്ക് ടിടിഇ കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍