ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (13:52 IST)
ജമ്മുകശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ റീസില്‍ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഇന്നും തിരച്ചില്‍ നടക്കുകയാണ്. 
 
ചസ്സാനയിലെ തുലി ഏരിയയിലെ ഗലി സൊഹാബില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. നേരത്തെ ആഗസ്ത് 21ന് ജമ്മുവിലെ ലാരോപരിഗാം മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍