ബംഗളൂരു- കൊച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി, ഏഴ് പേര്‍ മരിച്ചു

വെള്ളി, 13 ഫെബ്രുവരി 2015 (08:37 IST)
ബംഗളുരു- കൊച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി. നിരവധി പേര്‍ മരിച്ചതായി സംശയം. ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് വരികയയിരുന്നു ട്രയിന്‍. രാവിലെ 7.45നായിരുന്നു സംഭവം നടന്നത്. ഹൊസൂരിനും കാര്‍വിലാസിനും ഇടയ്ക്കാണ് അപകടമുണ്ടായിരിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.  
കര്‍ണ്ണാടകയിലെ ഹൊസൂരിന് സമീപം വിധുര നഗരിയിലാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു.  എ.സി ഉള്‍പ്പടെ ഒമ്പത് കോച്ചുകള്‍ പാളം തെറ്റി. ഡി എട്ട് കമ്പാര്‍ട്മെന്റിലാണ് കൂടുതല്‍ അപകടമുണ്ടായത്. കുട്ടികളും വിദേശികളും ഈ കമ്പാര്‍ട്മെന്റില്‍ ഉണ്ടായിരുന്നു. അറപതോളം മലയാളികള്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇവര്‍ പാലക്കാട്ടേയ്ക്കും എറണാകുളത്തേക്കും പോകാനുള്ളവരായിരുന്നു. 20 ഓളം പേര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. സിറ്റിങ്ങ് കംപാര്‍ട്ട്മെന്റായ ഡി 8ലാണ് ഏറ്റവും കൂടുതല്‍ അപകടം ഉണ്ടായത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി റെയില്‍വേ കണ്‍ട്രോള്‍ റൂം നമ്പര്‍: 08022942666, 04842100317, 81369997773, 9539336040 എന്നീ ന്മ്പരുകളില്‍ ബന്ധപ്പെടണമെന്ന് റെയില്‍‌വേ അറിയിച്ചിട്ടൂണ്ട്. മൂന്ന് മലയാളികള്‍ മരിച്ചതായാണ് റെയില്‍‌വേ പറയുന്നത്. 
 
ബോഗികള്‍ പാളത്തില്‍  നിന്ന് മറിഞ്ഞ് വെളിയില്‍ കിടക്കുകയാണ്. ചില ബൊഗികള്‍ പരസ്പരം ഇടിച്ചുകയറി യാത്രക്കാരില്‍ ചിലര്‍ മരിച്ചിട്ടൂണ്ട്. എന്നല്‍ മലയാളികള്‍ മരിച്ചതായി വിവരം ലഭ്യമല്ല. ബംഗളുരുവിലെ വിദൂര പ്രദേശമായതിനാല്‍ ഇവിടെ അസംഭവം അറിഞ്ഞ് വരുന്നതെയുള്ളു. ട്രയിനിലെ യാത്രക്കാര്‍ തന്നെയാണ് പലരേയും ബോഗിക്കുള്ളില്‍ നിന്ന് പുറത്തെടുത്തുകൊണ്ടിരിക്കുന്നറത്.
 
യാത്രക്കാരായ മലയാളികള്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ വിളിച്ച് പറയുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഇവര്‍ അയച്ച ആംബുകന്‍സുകളില്‍ പരിക്കേറ്റവരെ ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. 

അപകടത്തില്‍ പെട്ട ബോഗികള്‍ കൂടുതലും എ‌സി കോച്ചുകളാണ്. അതിനാല്‍ അപകടത്തില്‍ പെട്ട കമ്പാര്‍ട്ട്‌മെന്റില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടം നടന്നിരിക്കുന്നത്. ട്രയിനിന്റെ ഒമ്പതാമത്തെ ബോഗി പത്താമത്തെ ബോഗിയിലേക്ക്  ഇടിച്ചുകയറിയ നിലയിലാണ്. അതിനുള്ളില്‍ ചിലര്‍ മരിച്ചുകിടക്കുന്നതായാണ് വിവരം. എന്നാല്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ പേരുകള്‍ ബോഗികളില്‍ പതിപ്പിക്കാത്തതിനാല്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. മരണ സംഖ്യ ഉയരാന്‍ സാധ്യ കൂടുതലാണ്. പലര്‍ക്കും ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. 
 
മലയാളികളടക്കം നിരവധി ആളുകള്‍ യാത്രചെയ്തിരുന്ന ട്രയിനായിരുന്നു. നിരവധി പേര്‍ മരിച്ചതായാണ് വിവരം. എന്നാല്‍ ട്രയിനിലെ ഉദ്യോഗസ്ഥര്‍ പാളം തെറ്റിയതായി മാത്രമാണ് അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പാളം തെറ്റിയതെന്ന് കൃത്യമായ സൂചനകളില്ല. രാവിലെ 6.15ന് ബംഗളുരുവില്‍ നിന്ന് യാത്ര തിരിച്ച ട്രയിനായിരുന്നു ഇത്. അട്ടിമറിയാണ് പാളം തെറ്റാന്‍ ഇടയാക്കിയതെന്ന് സംശയമുണ്ട്.  
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക