കഴിഞ്ഞ ഏഴു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് നഷ്‌ടമായത് 41 കടുവകളെ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കടുവ സംരക്ഷണത്തിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുമ്പോഴാണ് ഇത്. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് ഒമ്പതു വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം, ഈ കാലയളവിനിടയില്‍ മരണത്തിന് കീഴ്പ്പെട്ട എല്ലാ കടുവകള്‍ക്കും സംഭവിച്ചത് സ്വാഭാവിക മരണമല്ലെന്നാണ് കണ്ടെത്തല്‍. മൃഗങ്ങളെ ഉപദ്രവിക്കുന്ന ഘട്ടം വരുമ്പോള്‍ വെടിയേറ്റും കടുവകള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കടുവ സംരക്ഷണ പദ്ധതിയുടെ അംബാസഡര്‍ ആയി അമിതാഭ് ബച്ചനെ നിയമിക്കാന്‍ തീരുമാനിച്ചതായി റവന്യൂ ആന്‍ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി വികാസ് ഖാര്‍ഗെ പറഞ്ഞു. കടുവ സ്നേഹി കൂടിയായ ബച്ചന്റെ സാന്നിധ്യം കടുവകളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.