പദ്മനാഭസ്വാമി ക്ഷേത്രം: ' അമിക്കസ് ക്യൂറി നിലവിട്ട് പെരുമാറുന്നുവെന്ന് '

ശനി, 1 നവം‌ബര്‍ 2014 (15:48 IST)
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര അധികാരങ്ങളില്‍ നിന്ന് രാജകുടുംബത്തെ അമിക്കസ് ക്യൂറി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ വ്യക്തമാക്കി‍. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ രാജകുടുംബാഗം അശ്വതി തിരുന്നാള്‍ ഗൌരി ലക്ഷ്മിഭായിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അമിക്കസ് ക്യൂറി രാജകുടുംബത്തെ അധികാരത്തില്‍ നിന്നു എന്നന്നേക്കുമായി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു. അമിക്കസ് ക്യൂറി രാജകുടുംബത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും കാണിച്ചാണ് രാജകുടുംബാഗം സുപ്രീം കോടതിയെ സമീപിച്ചത്.

രാജകുടുംബത്തിനെതിരെ അമിക്കസ് ക്യൂറി ക്രൂരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അതിനാല്‍ ഈ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അഞ്ച് രാജ കുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഈ മാസം 11-ന് കോടതി കെസ് വീണ്ടും പരിഗണിക്കും. നേരത്തെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തിരുവിതാംകൂര്‍ രാജ കുടുംബത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക