ചരിത്രപരമായ തീരുമാനമായി തിരുപ്പതി ദേവസ്ഥാനം; ജാതിഭേദമെന്യേ എല്ലാവരേയും പൂജ പഠിപ്പിക്കും
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (16:33 IST)
ഹിന്ദുമതത്തിലെ ജാതിയമായ തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കുന്നതിനായുള്ളാ ചരിത്രപരമായ നീക്കത്തിന് തിരുപ്പതി തിരുമല ദേവസ്ഥാനം. ജാതിഭേദമെന്യേ എല്ലാവരേയും പൂജ പഠിപ്പിക്കാൻ പരിശീലന ക്ലാസുകൾ ആരംഭിക്കാനാണ് ദേവസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
വൈദിക സമ്പ്രദായത്തിലെ അടിസ്ഥാന തത്വങ്ങൾ , ക്ഷേത്രങ്ങളുടെ ഉത്ഭവവും പരിണാമവും , വിഗ്രഹാരാധനയിൽ അനുഷ്ഠിക്കേണ്ട നടപടി ക്രമങ്ങൾ , ഉത്സവങ്ങളും മറ്റ് സവിശേഷ പൂജകളും തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനവും പഠനവും നല്‍കും. പഠനം പൂര്‍ത്തിയാകുന്നവര്‍ക്ക് പ്രമാണ പത്രങ്ങളും നൽകും . തുടർന്ന് വിവിധ ക്ഷേത്രങ്ങളിൽ ഇവർക്ക് ശാന്തിക്കാരായി ജോലി നേടാം.
മൂന്ന് മാസത്തെ പരിശീലന ക്ലാസാണ് നല്‍കുന്നത്. ഇതിന് ശ്രീ വെങ്കടേശ്വര വേദിക് സർവകലാശാലയാണ് പാഠ്യപദ്ധതി തയ്യാറാക്കുക. സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലാകും ക്ലാസുകള്‍. ആദ്യ പരിശീലനത്തിനുള്ള ഇരുനൂറ് പേരെ ചിറ്റൂരിൽ നിന്നും പടിഞ്ഞാറൻ ഗോദാവരി ജില്ലയിൽ നിന്നുമാണ് തെരഞ്ഞെടുക്കുക. ൻപ് ഗോത്രസമൂഹങ്ങളിൽ നിന്നുള്ളവരെ വേദം പഠിപ്പിച്ച് തിരുമല ദേവസ്ഥാനം മാതൃക കാട്ടിയിരുന്നു. അതിനു ശേഷമുള്ള വിപ്ലവകരമായ തീരുമാനമാണ് ഇപ്പോഴത്തേത്.