ഐഐ‌ടി,എൻഐ‌ടി പ്രവേശനത്തിനുള്ള മാർക്ക് നിബന്ധന ഒഴിവാക്കി

ബുധന്‍, 20 ജനുവരി 2021 (13:59 IST)
ഐഐ‌ടി,എൻഐ‌ടി പ്രവേശനത്തിനുള്ള മാർക്ക് നിബന്ധന ഒഴിവാക്കി. ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഐ മെയിൻ)ന് പ്ലസ്‌ടുവിന് 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാൽ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.
 

Considering the decision taken for IIT JEE(Advanced) and in line with the decision taken for the last academic year, it has been decided to waive off the 75% marks (in class 12 exam) eligibility criteria under Joint Entrance Examination (Main) for the next academic year 2021-2022

— Dr. Ramesh Pokhriyal Nishank (@DrRPNishank) January 19, 2021
ഇതോടെ അറ്റുത്ത അധ്യയന വർഷം മുതൽ ജെഇഇ പരീക്ഷ എഴുതുന്നവർക്ക് മാർക്ക് നിബന്ധന എന്ന കടമ്പ ഉണ്ടാകില്ല. എൻഐ‌ടി,ഐഐ‌ടികൾ,എസ്‌പിഎ,സിഎഫ്‌ടിഐ തുടങ്ങിയവയിലേക്കുള്ള പ്രവേശനമെല്ലാം ജെഇഇ മെയിൻ പരീക്ഷ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍