നടപടി അംഗീകരിക്കുന്നു: ശശി തരൂര്‍
വക്താവ് സ്ഥാനത്തു നിന്നും നീക്കിയ എ ഐ സി സി നടപി അംഗീകരിക്കുന്നതായി ശശി തരൂര്‍ എം പി.വാര്‍ത്ത കുറിപ്പിലൂടെയാണ് ശശിതരൂര്‍ പ്രതികരിച്ചത്.ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ എ ഐ സി സി നടപടി അംഗീകരിക്കുന്നു തരൂര്‍ പറഞ്ഞു.
ശശി തരൂറിനെതിരായ നടപടി തികച്ചും ഉചിതമായതെന്നും അതിനെ സ്വാഗതം ചെയ്യുന്നതായുമാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചത്.നേരത്തെ മോഡി അനുകൂല പരാമര്‍ശം നടത്തിയതിന് തരൂരിനെ എ ഐ സി സി ഔദ്യോഗിക വക്താവ് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.
നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഔദ്യോഗിക വക്താവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നടപടി ഉചിതമാണെന്നും കെപി സി സി വൈസ് പ്രസിഡന്റ്
എം എം ഹസ്സന് പ്രതികരിച്ചു.