കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയില്ലാതെ ജയിപ്പിക്കാന്‍ തീരുമാനിച്ചതായി തെലുങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് ഇക്കാര്യം പറഞ്ഞത്. തെലുങ്കാനയില്‍ ഈ വര്‍ഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്. ആഭ്യന്തര മൂല്യനിര്‍ണത്തില്‍ ലഭിച്ച മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡുകള്‍ നല്‍കി ജയിപ്പിക്കാനാണ് പുതിയ തീരുമാനം.