ആഭ്യന്തര, വിദേശ വിനോദ സഞ്ചാരത്തില്‍ ഏറ്റവും ജനപ്രീതിയുള്ള സംസ്ഥാനപട്ടികയില്‍ ഒന്നാം സ്ഥാനം തമിഴ്‌നാടിന്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് തമിഴ്‌നാട് പട്ടികയില്‍ ഒന്നാമതെത്തുന്നത്. മഹാരാഷ്‌ട്ര, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളില്‍.
പ്രതിവര്‍ഷം 4.41 ദശലക്ഷം വിദേശികളാണ് മഹാരാഷ്‌ട്രയില്‍ സന്ദര്‍ശനം നടത്തുന്നത്. താജ്‌മഹല്‍ കൂടി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ പ്രതിവര്‍ഷമെത്തുന്നത് 3.1 ദശലക്ഷം ടൂറിസ്റ്റുകളാണ്. അതേസമയം, കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണം 0.98 ദശലക്ഷം മാത്രമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.