പീഡനത്തിനിരയായ പെൺകുട്ടിയുടെ പേരു വെളിപ്പെടുത്തിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ കേസ്

ബുധന്‍, 27 ജൂലൈ 2016 (08:52 IST)
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പേര് പറഞ്ഞ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലി‌വാളിനെതിരെ പൊലീസ് കേസ്. നിരന്തരമായി ക്രൂരപിഡനത്തിനും മാനഭംഗത്തിനും ഇരയായ പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് സ്വാതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
മരണശേഷമായിരുന്നു സ്വാതി പെൺകുട്ടിയുടെ പേര് പറഞ്ഞത്. ആശുപത്രി സന്ദർശിച്ച സ്വാതി വിശദാംശങ്ങൾ തേടിയശേഷം പെൺകുട്ടിയുടെ കേസ് വേണ്ട രീതിയിൽ പൊലീസ് പരിഗണിച്ചില്ലെന്നും അധ്യക്ഷ ആരോപിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക