വൃത്തിയുണ്ടെങ്കില്‍ റാങ്കുമുണ്ട്, ശുചിത്വ ഭാരതത്തിന് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (12:43 IST)
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വഛ്ഭാരത് അഭിയാനെ കൂടുതല്‍ കാര്യക്ഷമമായ തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനം. എട്ട് മന്ത്രിമാരും 12 വകുപ്പ് സെക്രട്ടറിമാരും അടങ്ങു സമിതിയാണ് സ്വച്ഛ് ഭാരത് പദ്ധതി പുതിയ തലത്തിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത്. ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍, ഷിപ്പ്യാര്‍ഡുകള്‍, ആശുപ്ത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് റാംങ്കിംഗ് വികസിപ്പിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്വഛ്ഭാരത് പദ്ധതി പരാജയത്തിലേക്ക് പോവുകയായാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. സ്വച്ഛ ഭാരത് പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് റാങ്കിംഗ് ഏര്‍പ്പെടുത്താനുള്ള തീരുമാനം. ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ശരിയായ ശുചിത്വ സംവിധാനം ആവിഷ്‌കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗതാഗതം, കൃഷി, വിനോദ സഞ്ചാരം, പൈതൃകം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് സ്വച്ഛ ഭാരത് പദ്ധതിയില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ശുചിത്വരംഗത്തെ മാറ്റത്തിന്റെ തുടക്കമായി പദ്ധതിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സമിതി അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.