ബാറുകളില്‍നിന്ന് ഇനിമുതല്‍ ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും ബാറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച ഈ വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.