2000 സിസിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷൻ​ വിലക്ക്​ സുപ്രീംകോടതി റദ്ദാക്കി

വെള്ളി, 12 ഓഗസ്റ്റ് 2016 (15:59 IST)
മലിനീകരണത്തിന്​ പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് 2000 സി സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്​. 
 
കഴിഞ്ഞ വർഷമായിരുന്നു​ 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്​ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്​. ഇത്തവണ ഡീസൽ വാഹനങ്ങളു​ടെ വിൽപന വിലയിൽ ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തിയാണ് രജിസ്​ട്രേഷന്‍ നിരോധനം കോടതി റദ്ദാക്കിയത്. വാഹന നിർമാതാക്കൾ സമർപ്പിച്ച ഹര്‍ജി പരിഗ​ണിച്ചാണ്​ സുപ്രീം​കോടതിയുടെ ഈ ഉത്തരവ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക