സ്ത്രീധന നിരോധനനിയമത്തില്‍ അറസ്റ്റ് പാടില്ല: സുപ്രീം കോടതി
വ്യാഴം, 3 ജൂലൈ 2014 (15:41 IST)
സ്ത്രീധന നിരൊധന നിയമം ദുരുപയോഗം ചെയ്യുന്നതിനാല്‍ കുറ്റം ആരോപിക്കപ്പെടുന്നവരേ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഐപിസി സെക്ഷന്‍ 498എ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ദയില്‍ പെട്ടതിനേ തുടര്‍ന്നാണീ നടപടി. ജസ്റ്റിസ് ചന്ദ്രമൌലി കുമാര്‍ പ്രസാദും ജസ്റ്റിസ് പിനാകി ചന്ദ്ര ഗോസും ഉള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവിട്ടത്.
പരാതി കിട്ടിയാലുടന്‍ അറസ്റ്റ് ചെയ്യുന്ന രീതി നിന്ദ്യമാണെന്നും ഇനി അറെസ്റ്റ് ചെയ്യുന്നതിനു മുമ്പ് മജിസ്ട്രേറ്റിനു മുന്നില്‍ കാര്യകാരണ സഹിതം തെളിവുകള്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അറസ്റ്റ് നടന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഭര്‍ത്താവിനേയും അവരുടെ കുടുംബാങ്ങളേയും അപമാനിക്കാനാണ് ഈ നിയമത്തേ സ്ത്രീകള്‍ ഉപയോഗിക്കുന്നതെന്നും നിയമപ്രകാരം ആറസ്സ്റ്റിലാകുന്നത് കൂടുതലും സ്ത്രീകളാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. തന്റെ ഭാര്യ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തടവിലായ ബീഹാറുകാരന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിനിടേയാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്.