മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം സിനിമയാകുന്നു. 'ഒരു മെല്ലിയ കോഡു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴ്, കന്നഡ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എഎംആര്‍ രമേശാണ്.
സുനന്ദയുടെ വേഷം അഭിനയിക്കുക മനീഷ കൊയ്‌രാളയാണെന്നാണ് സൂചന. അര്‍ജുന്‍, ശ്യാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. സംഗീതം നിര്‍വ്വഹിക്കുന്നത് ഇളയരാജയാണ്.