ഗോവന്‍ മന്ത്രിക്ക് കോണ്‍ഗ്രസിന്റെ വക പിങ്ക് കുട്ടിപ്പാവാട

ബുധന്‍, 2 ജൂലൈ 2014 (11:10 IST)
കുട്ടിപ്പാവാട ധരിച്ച് പബ്ബുകളില്‍ പോകുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഗോവന്‍  മന്ത്രി സുധിന്‍ ധവാലിക്കറിനു കോണ്‍ഗ്രസ് പിങ്ക് പാവാട അയച്ചു .ഗോവ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വക്താവാണ് കുട്ടിപ്പാവാട മന്ത്രിയുടെ ഓഫീസിലേക്ക്  അയച്ചതായി മാധ്യമങ്ങളെ അറിയിച്ചത്.
 
 
മന്ത്രിയുടെ പ്രസ്താവന ഗോവയില്‍ യൂണിറ്റ് തുറക്കാനുള്ള ശ്രീരാമ സേനയുടെ ശ്രമങ്ങള്‍ക്കുള്ള  സ്വാഗത മരുളലാണെന്ന്  കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് സദാചാര പോലീസിങ്ങിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും. പ്രായപൂര്‍ത്തിയായവര്‍ക്ക് എന്താണ് നല്ലതെന്നും ചീത്തയെന്നും തീരുമാനിക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും.ധവാലിക്കറിന്റെ പ്രസ്താവന 18 വയസ്സ് കഴിഞ്ഞ ഇന്ത്യന്‍പൗരന്മാരുടെ  സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും പറഞ്ഞു.
 
അതെസമയം മന്ത്രി സുധിന്‍ ധവാലിക്ക് ബീച്ചുകളില്‍ ബിക്കിനി ധരിച്ചെത്തുന്ന വനിതകളെ വിലക്കണമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കിറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 
 
 
 

വെബ്ദുനിയ വായിക്കുക