ശശിതരൂരിനെ കസ്റ്റഡിയില്‍ എടുക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി
സുനന്ദപുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ശശിതരൂരിനെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.ശശി തരൂരിനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ ഉള്‍പ്പെട്ട മറ്റ് നേതാക്കളുടെ പേരുകള്‍ പുറത്തുവരുമെന്നും കേസില്‍ അന്താരാഷ്ട്ര ബന്ധമുണ്ടെന്നും സുബ്രഹ്മണ്യം സാമി ആരോപിച്ചു.
സുനന്ദയെ വിഷം കുത്തി വെച്ചതാണെന്ന് സംശയിക്കുന്നതായും മരണം അസ്വാഭാവികത നിറഞ്ഞതാണെന്നും വിഷം ഉള്ളില്‍ ചെന്നതു മൂലമായിരുന്നെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഭിംസെന്‍ ബസ്സി പറഞ്ഞിരിന്നു. കഴിഞ്ഞവര്‍ഷം ജനുവരി 17ആം തിയതിയാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ , അവരുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.