രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി: കനയ്യയ്ക്ക് 10, 000 രൂപ പിഴ; ഉമര്‍ ഖാലിദിന് സസ്പെന്‍ഷന്‍

ചൊവ്വ, 26 ഏപ്രില്‍ 2016 (14:50 IST)
അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ നേതാവ് ആയ കനയ്യ കുമാറിനെതിരെ 10, 000 രൂപ പിഴ ചുമത്തി. മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20, 000 രൂപ പിഴ ചുമത്തുകയും ചെയ്തു.
 
കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും കൂടാതെ കൂടാതെ മുജീബ് ഗാട്ടു, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
 
മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററുകളിലേക്ക് ക്യാമ്പസില്‍ നിന്ന് പുറത്താക്കി. അശുതോഷിന് ജെ എന്‍ യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ജവഹർലാൽ നെഹ്റു സര്‍വ്വകലാശാല അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക