മുംബൈയിലെ സ്കൂളില്‍ 13-കാരിയായ ബധിരയും മൂകയുമായ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി. കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റിലായി. ബുധാഴ്ചയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സ്കൂളില്‍ വച്ച് പലതവണ ഇരുവരും മാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി.