അമ്മയില്ലാതെ ശ്രീരംഗം; ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
അനധികൃത സ്വത്ത്കേസില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമായ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ശ്രീരംഗം നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 29 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. 322 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഫെബ്രവരി 16നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് നടക്കുന്ന ഭാഗങ്ങളില്‍ കനത്ത സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.