ശ്രീ ശ്രീ രവിശങ്കറിന്റെ വിശ്വസാംസ്കാരികോല്‍സവം യമുനാ നദീതടത്തെ പൂര്‍ണമായി നശിപ്പിച്ചുവെന്ന് വിദഗ്ധ സമിതി

ബുധന്‍, 17 ഓഗസ്റ്റ് 2016 (11:26 IST)
ശ്രീ ശ്രീ രവിശങ്കറിന്‍റെ ലോകസാംസ്കാരികോല്‍സവം യമുനാതീരത്തെ പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ഏഴംഗ വിദഗ്ധ സമിതിയുടെ നിരീക്ഷണം.
 
അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഡല്‍ഹി യമുനതടത്തിലെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചു.
സമ്മേളനം നടന്ന ഡിഎന്‍ഡി ഫ്ലൈഓവറിനും ബാരാപുല്ല കനാലിനുമിടയിലുള്ള യമുനാ നദീതടം പൂര്‍ണമായും നികത്തിയ നിലയിലാണ്. വെള്ളക്കെട്ടുകളും സസ്യലതാദികളും പൂര്‍ണമായും ഉന്മൂലനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ഡല്‍ഹി യമുതീരത്ത് ലോകസാംസ്കാരികോല്‍സവം നടത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനും യമുന ജിയെ അഭിയാന്‍ നേതാവുമായ മനോജ് മിശ്ര നല്‍കിയ പരാതിയിന്മേല്‍ ദേശീയഹരിതട്രൈബ്യൂണലിന്‍റെ നിര്‍ദേശപ്രകാരം അഞ്ച് കോടി രൂപ ശ്രീശ്രീ രവിശങ്കര്‍ പിഴയടച്ചിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക