ഏപ്രിൽ 29ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് സോണിക കൊല്ലപ്പെട്ടത്. ബാറിലെ രാത്രി പാര്‍ട്ടിക്ക് ശേഷം വിക്രത്തിനൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
കാര്‍ റോഡരികിലെ തൂണിൽ ഇടിച്ചു മറിയുകയും സോണിക സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയുമായിരുന്നു.
മദ്യപിച്ചാണ് വിക്രം കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. അപകടം ഉണ്ടായ രാത്രിയില്‍ താന്‍ മദ്യം കഴിച്ചിരുന്നില്ല എന്നാണ് വിക്രം പൊലീസിന് മൊഴി നല്‍കിയത്.
അപകടത്തിന് മുമ്പുള്ള രാത്രി പാര്‍ട്ടിയില്‍ സോണിഗയ്ക്കൊപ്പം അഞ്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി ബാറിലെ സിസിടിവി ദൃശ്യത്തില്‍ നിന്ന് വ്യക്തമായി.
ബാറിലുണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്ത ശേഷമാണ് വിക്രത്തിനെതിരേ പൊലീസ് നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തത്. പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.