മോഡിയുടെ സത്യപ്രതിജ്‌ഞ ചടങ്ങില്‍ സോണിയയും രാഹുലും എത്തും

ഞായര്‍, 25 മെയ് 2014 (10:53 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്‌ഞ ചടങ്ങില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. പാക് പ്രധാനമന്ത്രി നവാസ്‌ ഷെറീഫ്‌ ഉള്‍പ്പെടെയുള്ള രാഷ്‌ട്ര തലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌. 26-ന്‌ വൈകിട്ട്‌ ആറു മണിക്ക്‌ രാഷ്‌ട്രപതി ഭവനിലാണ്‌ സത്യപ്രതിജ്‌ഞാ ചടങ്ങ്‌. 
 
തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്ന ശേഷം രാഹുല്‍ ഗാന്ധി പുതിയ സര്‍ക്കാറിന്‌ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. രാഷ്‌ട്രപതി നരേന്ദ്ര മോഡിയെ ധ്രാനമന്ത്രിയായി നിയമിച്ചപ്പോള്‍ സോണിയ അഭിനന്ദന സന്ദേശവും അയച്ചിരുന്നു. ഇരുവരും ഇത്തവണത്തെ പാര്‍ലമെന്റ്‌ അംഗങ്ങള്‍ കൂടിയാണ്‌. 

വെബ്ദുനിയ വായിക്കുക