ഇതോടൊപ്പം സർക്കാർ ആശുപത്രികളിൽ ബ്രോഡ്ബാൻഡ് ഇന്റർസേവനങ്ങളും ലഭ്യമായി തുടങ്ങി. ഓഗസ്റ്റ് അഞ്ചിന് ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ തുടർന്നാണ് കാശ്മീരിലുടനീളം ഇന്റർനെറ്റ്,മൊബൈൽ ഫോൺ,ലാൻഡ് ലൈൻ സേവനങ്ങൾ നിലച്ചത്. ഈ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.